
തടവുകാരെ കൈമാറാൻ തയ്യാർ -സെലെൻസ്കി
- റഷ്യ യുക്രൈൻകാരെ മോചിപ്പിക്കണമെന്നും സെലൻസ്കി
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്ന നിർദേശം മുന്നോട്ട് വെച്ച് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി. എല്ലാ യുക്രൈൻ തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും സമാനമായ രീതിയിൽ തടവുകാരെ മോചിപ്പിക്കാൻ യുക്രൈൻ തയ്യാണെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു . റഷ്യൻ അധിനിവേശത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കീവിൽ നടന്ന ഒരു ഉച്ചകോടിയെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു സെലെൻസ്കി.

റഷ്യ യുക്രൈൻകാരെ മോചിപ്പിക്കണം. എല്ലാവർക്കും വേണ്ടി എല്ലാവരേയും കൈമാറാൻ യുക്രൈൻ തയ്യാറാണെന്നും സെലൻസ്കി പറഞ്ഞു
CATEGORIES News