
തട്ടിപ്പിന്റെ പുതിയ മുഖമായി രക്തദാനം
- ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് തുകയും വർദ്ധിക്കും.
തിരുവനന്തപുരം: രക്തദാനത്തിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകം. ലക്ഷക്കണക്കിന് രൂപയാണ് സംഘം തട്ടിയെടുക്കുന്നത്. രക്തം വാഗ്ദാനം ചെയ്‌തശേഷം പണം വാങ്ങി മുങ്ങുകയാണ് പതിവ്.

രോഗിയുടെ ബന്ധുക്കളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്‌താണ് ഈ കൊള്ള.രക്തം ആവശ്യമുണ്ട്. അത്യാവശ്യമായി ബന്ധപ്പെടുക. സമൂഹമാധ്യമങ്ങളിൽ രക്തം ആവശ്യപ്പെട്ടുവരുന്ന ഇത്തരം സന്ദേശങ്ങൾ തട്ടിപ്പ് സംഘം കണ്ടെത്തും.തുടർന്ന് രക്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത‌് ഫോണിലൂടെ ആവശ്യക്കാരെ ബന്ധപ്പെടും. രക്തം നൽകുന്നതിന് പണവും ചോദിക്കും. ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് തുകയും വർദ്ധിക്കും.
CATEGORIES News