തദ്ദേശ തിരഞ്ഞെടുപ്പ്: അർധവാർഷിക പരീക്ഷ പുനക്രമീകരിച്ചു, ടൈംടേബിൾ പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പ്: അർധവാർഷിക പരീക്ഷ പുനക്രമീകരിച്ചു, ടൈംടേബിൾ പുറത്തിറക്കി

  • ഡിസംബർ 15ന് ആരംഭിച്ച് 23ന് അവസാനിക്കുന്ന തരത്തിൽ ഒറ്റഘട്ടമായാണ് പരീക്ഷ പുനക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം :ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ അർധവാർഷിക പരീക്ഷ പുനക്രമീകരിച്ച് ടൈംടേബിൾ പുറത്തിറക്കി. ഡിസംബർ 15ന് ആരംഭിച്ച് 23ന് അവസാനിക്കുന്ന തരത്തിൽ ഒറ്റഘട്ടമായാണ് പരീക്ഷ പുനക്രമീകരിച്ചിരിക്കുന്നത്.

അക്കാദമിക് കലണ്ടർ പ്രകാരം ഡിസംബർ 11 മുതൽ 19 വരെ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഡിസംബർ 9, 11 തീയതികളിൽ തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം. 23ന് പരീക്ഷ അവസാനിച്ചാൽ ജനുവരി 5നാവും സ്കൂളുകൾ തുറക്കുക. ഇതോടെ കുട്ടികൾക്ക് ഇത്തവണ 12 ദിവസം അവധി ലഭിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )