തദ്ദേശ തിരഞ്ഞെടുപ്പ്: വിജയികളുടെ സത്യപ്രതിജ്‌ഞ ഞായറാഴ്ച

തദ്ദേശ തിരഞ്ഞെടുപ്പ്: വിജയികളുടെ സത്യപ്രതിജ്‌ഞ ഞായറാഴ്ച

  • അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 26,27 തീയതികളിൽ

തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞ നാളെ നടക്കും. നിലവിലെ ഭരണസമിതിയുടെ 5 വർഷ കാലാവധി 20നാണ് അവസാനിക്കുന്നത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ 21ന് രാവിലെ 10നും കോർപ്പറേഷനിൽ 11.30നുമാണ് സത്യപ്രതിജ്‌ഞ. പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം പ്രതിജ്‌ഞയെടുത്ത മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും.

മേയർ, മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേർന്ന ക്വാറം ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്താം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )