തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് എൽഡിഎഫിനെക്കാൾ 5.36 ശതമാനം വോട്ട് കൂടുതൽ

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് എൽഡിഎഫിനെക്കാൾ 5.36 ശതമാനം വോട്ട് കൂടുതൽ

  • തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പുറത്ത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എൽഡിഎഫിനെക്കാൾ 5.36 ശതമാനം വോട്ട് കൂടുതൽ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക കണക്ക് പ്രകാരമാണിത്. 38.81 ശതമാനം വോട്ട് യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫിന്റെ വിഹിതം 33.45 ശതമാനമാണ്. 14.71 ശതമാനം വോട്ടാണ് എൻഡിഎ നേടിയത്. സ്വതന്ത്രർ ഉൾപ്പടെ മറ്റുള്ളവർക്ക് 13.03 ശതമാനം വോട്ടാണ് കിട്ടിയത്.

യുഡിഎഫിന് എൽഡിഎഫിനെക്കാൾ 11.38 ലക്ഷം വോട്ട് കൂടുതൽ കിട്ടി. 82.37 ലക്ഷം വോട്ടാണ് യുഡിഎഫ് നേടിയത്. 7 0.99 ലക്ഷം വോട്ട് എൽഡിഎഫിനും കിട്ടി. എൻഡിഎയ്ക്ക് കിട്ടിയത് 31.21 ലക്ഷം വോട്ട്. ഇതടങ്ങിയ റിപ്പോർട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണർക്ക് കൈമാറി. തെരഞ്ഞെപ്പ് വിജയകരമായി നടത്തിതിന് ഗവർണർ കമ്മീഷണർ എ ഷാജഹാനെ അഭിനന്ദിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )