തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3283 കോടി രൂപ കൂടി അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3283 കോടി രൂപ കൂടി അനുവദിച്ചു

  • ഗ്രാമ പഞ്ചായത്തുകൾക്ക് ആകെ 1929 കോടി രൂപ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1905 കോടി രൂപയും, മെയിൻ്റനൻസ് ഗ്രാൻ്റിന്റെ മുന്നാം ഗഡു 1377 കോടി രൂപയുമാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് ആകെ 1929 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 320 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തുകൾക്ക് 375 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 377 കോടിയും വകയിരുത്തി. കോർപറേഷനുകൾക്ക് 282 കോടിയും അനുവദിച്ചു.

വികസന ഫണ്ടിൽ ഗ്രാമ പഞ്ചായത്തുകൾക്ക് 1000 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 245 കോടി വീതവും, മുൻസിപ്പാലിറ്റികൾക്ക് 193 കോടിയും, കോർപറേഷനുകൾക്ക് 222 കോടിയും ലഭിക്കും. മെയിന്റനൻസ് ഗ്രാൻ്റിലും ഗ്രാമ പഞ്ചായത്തുകൾക്ക് 929 കോടി രൂപയുണ്ട്. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 75 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് 130 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 184 കോടിയും, കോർപറേഷനുകൾക്ക് 60 കോടിയുമുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )