
തന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളുടെ കൈകളിലാണ്:പി വി അൻവർ
- കഴിഞ്ഞ ദിവസം മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച അൻവർ ഇന്ന് വാർത്താസമ്മേളനം നടത്തി മത്സരിക്കുമെന്ന് അറിയിച്ചു
നിലമ്പൂർ:നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിൽ മലക്കംമറിഞ്ഞ് പി.വി.അൻവർ. കഴിഞ്ഞ ദിവസം മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച അൻവർ ഇന്ന് വാർത്താസമ്മേളനം നടത്തി മത്സരിക്കുമെന്ന് അറിയിച്ചു.തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി തിങ്കളാഴ്‌ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളുടെ കൈകളിലാണ്. മലയോര കർഷകർക്ക് മോയിട്ടാണ് താൻ ഈ പോരാട്ടം മുഴുവൻ നടത്തിയത്. അവർക്ക് വേണ്ടിയിട്ടാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
CATEGORIES News