
തമിഴ്നാടിന് വേണ്ടിമാത്രമല്ല സംസാരിക്കുക, പുതുച്ചേരിയിക്ക് വേണ്ടിയും സംസാരിക്കുമെന്ന് വിജയ്
- പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് നന്ദി പറയുന്നുവെന്നും, ഇത് കണ്ടെങ്കിലും ഡിഎംകെ സർക്കാർ പഠിച്ചാൽ നല്ലതാണെന്നും വിജയ് പറഞ്ഞു
പുതുച്ചേരി : കേന്ദ്രസർക്കാരിന് മാത്രമാണ് തമിഴ്നാട് സംസ്ഥാനവും പുതുച്ചേരി യൂണിയൻ ടെറിട്ടറിയുമെന്ന് ടിവി കെ അധ്യക്ഷൻ വിജയ്. ടിവികെയ്ക്ക് അങ്ങനെയല്ല. എല്ലാവരും ഒന്നാണ്, എല്ലാവരും സ്വന്തക്കാരാണ്. വിജയ് തമിഴ്നാടിന് വേണ്ടിമാത്രമല്ല സംസാരിക്കുക, പുതുച്ചേരിയിക്ക് വേണ്ടിയും സംസാരിക്കും. പുതുച്ചേരി സർക്കാർ ഡിഎംകെ സർക്കാരിനെ പോലെയല്ലെന്നും വിജയ് പറഞ്ഞു. 41 പേരുടെ മരണത്തിന് കാരണമായ കരൂരിലെ ദുരന്തത്തിന് ശേഷം വിജയ് പങ്കെടുക്കുന്ന ആദ്യ പൊതുയോഗമാണിത്.

ടിവികെ നടത്തുന്ന റാലിയ്ക്ക് കൃത്യമായസുരക്ഷ ഒരുക്കിയിരുന്നു.പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് നന്ദി പറയുന്നുവെന്നും, ഇത് കണ്ടെങ്കിലും ഡിഎംകെ സർക്കാർ പഠിച്ചാൽ നല്ലതാണെന്നും വിജയ് പറഞ്ഞു. ഡിഎംകെയെ ജനങ്ങൾ വിശ്വസിക്കരുതെന്നും,തിരഞ്ഞെടുപ്പിൽ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുച്ചേരിയെ കേന്ദ്രസർക്കാർ അവഗണിയ്ക്കുന്നു. പുതുച്ചേരിയ്ക്ക് സംസ്ഥാന പദവി ഇനിയും നൽകിയില്ല. നിരവധി ജനങ്ങളെ പറഞ്ഞ് പറ്റിയ്ക്കുകയാണ് അവരെന്നും വിജയ് വ്യക്തമാക്കി.
