താര സംഘടന ‘അമ്മ ‘ ജനറൽ ബോഡി നാളെ

താര സംഘടന ‘അമ്മ ‘ ജനറൽ ബോഡി നാളെ

  • ജനറൽ ബോഡിയിൽ മമ്മൂട്ടി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം പങ്കെടുക്കും

കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയുടെ 31-ാം ജനറൽ ബോഡി നാളെ.നാളെ രാവിലെ പത്ത് മണിയ്ക്ക് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചാണ് യോഗം നടക്കുക. സിനിമാ സെറ്റുകളിലും അവരുടെ താമസ സ്ഥലത്തും ലഹരി ഉപയോഗം വിലക്കിക്കൊണ്ടുള്ള കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ കത്ത് നാളെ ചേരുന്ന അമ്മയുടെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യും.ജനറൽ ബോഡിയിൽ മമ്മൂട്ടി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം പങ്കെടുക്കും. മോഹൻലാലും, സുരേഷ് ഗോപിയും യോഗത്തിൻ്റെ ഭാഗമാകും.

ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി നർക്കോട്ടിക് സൽ ഉദ്യോഗസ്ഥർ മീറ്റിംഗിൽ പങ്കെടുക്കും. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ലേബർ കമ്മീഷൻ അംഗങ്ങളും മീറ്റിങ്ങിന് എത്തും. മോഹൻലാൽ തന്നെ അമ്മയുടെ പ്രസിഡന്റ് ആയി തുടരുമെന്നാണ് ലഭിക്കുന്ന വിവരം . അഡ്ഹോക്ക് കമ്മിറ്റിയായി മാറ്റി കഴിഞ്ഞ എക്‌സിക്യൂട്ടീവ് തന്നെ വീണ്ടും തൽസ്ഥാനത്തെത്തും. സംഘടനയിൽ മുൻപുണ്ടായിരുന്ന ചില പ്രതിസന്ധികളെ തുടർന്ന് എക്സിക്യൂട്ടീവിന്റെ ഭാഗമായിരുന്നവരെ അഡ്‌ഹോക്ക് കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നു. അഡ്ഹോക്ക് കമ്മിറ്റിയുടെ കീഴിലാണ് നിലവിൽ സംഘടന പ്രവർത്തിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )