
തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് സാധ്യതാ പട്ടികയായി
- തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് ശബരീനാഥൻ മത്സരിക്കാൻ തീരുമാനിച്ചിരുന്നത്
തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് സാധ്യതാ പട്ടികയായി. നേമത്ത് കെ.എസ്.ശബരീനാഥൻ മത്സരിക്കും. സിപിഐ വിട്ടെത്തിയ മീനാങ്കൽ കുമാർ നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർഥിയാകാനാണ് സാധ്യത. വാമനപുരത്ത് പാലോട് രവിയുടെ പേരിനാണ് മുൻതൂക്കം. അരുവിക്കര, നെയ്യാറ്റിൻകര സീറ്റുകളിൽ ധാരണയായിട്ടില്ല. നഗരസഭാ തിരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ നിന്ന് മത്സരിച്ച് കോൺഗ്രസിന് മേൽവിലാസം തിരിച്ചുപിടിച്ചുകൊടുത്തിൽ നിർണായക പങ്കുവഹിച്ചയാളാണ് ശബരീനാഥൻ.

വരുന്ന നിയമസഭ തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് ശബരീനാഥൻ മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. ആ സീറ്റ് സിഎംപി സ്ഥാനാർഥിയായ സി പി ജോണിനായി മാറ്റിവെച്ചിരിക്കുന്നതിനാൽ മറ്റൊരു സീറ്റ് ശബരീനാഥനായി കണ്ടെത്തുകയായിരുന്നു
CATEGORIES News
