
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തം ; അന്വേഷണത്തിന് പ്രത്യേക സംഘം
- തീപിടുത്തം ഉണ്ടായ സർജിക്കൽ ഐ.സി.യു വാർഡ് പുനരാരംഭിക്കുക വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ചശേഷം മാത്രമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. ബയോമെഡിക്കൽ ടീം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം എന്നിവർക്കാണ് ചുമതല. മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. തീപിടുത്തം ഉണ്ടായ സർജിക്കൽ ഐ.സി.യു വാർഡ് പുനരാരംഭിക്കുക വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ചശേഷം മാത്രമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
തീപിടുത്തത്തിൽ രോഗികൾ സുരക്ഷിതർ ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 32 രോഗികളാണ് ഐ.സി.യുവിൽ ഉണ്ടായിരുന്നത്. 32 രോഗികളെയും ഉടൻതന്നെ ഐ.സി.യുവിൽ നിന്നും മാറ്റിയെന്നും ഡോക്ടർമാർ നഴ്സുമാർ ആരോഗ്യപ്രവർത്തകർ എല്ലാവരും കൃത്യമായി ഉടൻ പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.
CATEGORIES News
