
തേക്കടി ദുരന്തം കേസിൽ വിചാരണ ആരംഭിച്ചു
- ബോട്ടപകടം നടന്ന് 15 വർഷം പിന്നിടുമ്പോഴാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്
ഇടുക്കി : ഒന്നര പതിറ്റാണ്ടിനിപ്പുറം തേക്കടി ദുരന്തം കേസിൽ വിചാരണ ആരംഭിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ബോട്ട് ദുരന്തമായ തേക്കടി ബോട്ടപകടം നടന്ന് 15 വർഷം പിന്നിടുമ്പോഴാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്.

വ്യാഴാഴ്ച തൊടുപുഴ ഫോർത്ത് അഡീഷണൽ സെക്ഷൻസ് കോടതിയിലാണ് കേസിൻ്റെ വിചാരണ തുടങ്ങുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ എ റഹീമാണ് ഹാജരാകുന്നത്.

CATEGORIES News
TAGS KERALA