തൊട്ടാൽ പൊള്ളും പൊന്ന് ; സ്വർണവില വീണ്ടും കൂടി

തൊട്ടാൽ പൊള്ളും പൊന്ന് ; സ്വർണവില വീണ്ടും കൂടി

  • ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പോലും ഏറ്റവും കുറഞ്ഞ പണിക്കൂലി പ്രകാരം കേരളത്തിൽ ഇന്ന് 1.15 ലക്ഷം രൂപയ്ക്കടുത്ത് നൽകണം.

കൊച്ചി:സ്വർണവില കേരളത്തിൽ പവന് ഒരുലക്ഷം രൂപയോട് കൂടുതൽ അടുത്തു. ഇന്ന് 600 രൂപ വർധിച്ച് വില എക്കാലത്തെയും ഉയരമായ 98,800 രൂപയായി. ഈമാസം 12ന് രേഖപ്പെടുത്തിയ 98,400 രൂപയെന്ന റെക്കോർഡ് ഇനി മറക്കാം. ഗ്രാമിന് 75 രൂപ ഉയർന്ന് വില 12,350 രൂപയിലുമെത്തി.ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പോലും ഏറ്റവും കുറഞ്ഞ പണിക്കൂലി പ്രകാരം കേരളത്തിൽ ഇന്ന് 1.15 ലക്ഷം രൂപയ്ക്കടുത്ത് നൽകണം.

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്‌ചയിലേക്ക് വീണതുമാണ് ആഭ്യന്തര സ്വർണവില കൂടാൻ ഇടയാക്കിയത്. രാജ്യാന്തരവില ഔൺസിന് 26 ഡോളർ ഉയർന്ന് 4,326 ഡോളറിൽ എത്തിയത് തിരിച്ചടിയായി.കേരളത്തിൽ 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 60 രൂപ ഉയർന്ന് റെക്കോർഡ് 10,215 രൂപയായി. വെള്ളിവില ഗ്രാമിന് 200 രൂപയായി തുടരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )