
തൊട്ടാൽപൊള്ളും സ്വർണവിലയിൽ വീണ്ടും കുതിപ്പ്
- ഗ്രാമിന് 11,070 രൂപയും പവന് 88,560 രൂപയുമാണ് വില
തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 1000 രൂപയാണ് വർധിച്ചത്. ഗ്രാമിന് 11,070 രൂപയും പവന് 88,560 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 162 രൂപയായി. അമേരിക്കയിൽ ഷട്ട് ഡൗൺ തുടരുന്നതാണ് പുതിയ റെക്കോഡ് വിലയ്ക്ക് കാരണം. സെപ്റ്റംബർ 9 നാണ് സ്വർണവില ആദ്യമായി എൺപതിനായിരം പിന്നിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
