
തൊഴിലാളി ക്ഷാമം ;പരിഹാരത്തിന് ആപ്പുമായി കണ്ണൂർ ജില്ല പഞ്ചായത്ത്
- ഗൂഗ്ൾ പ്ലേ സ്റ്റോറിലും, ആപ്സ്സ്റ്റോറിലും ആപ്പ് ലഭ്യമാണ്
കണ്ണൂർ: തൊ ഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ ആപ്പിറക്കി കണ്ണൂർ ജില്ല പഞ്ചായത്ത്. പഞ്ചായത്ത് നട പ്പാക്കുന്നലേബർ ബേങ്ക് പദ്ധതിയുടെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിങ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ഓൺലൈ ൻ പ്ലാറ്റ്ഫോമിലൂടെ തൊഴിലാളികളുടെ ബേങ്ക് തയാറാക്കുക എന്നതാണ് ലക്ഷ്യം. വ്യത്യസ്തത മേഖലകളിലെ തൊഴിലാളികൾ അവരുടെ തൊഴിൽ വൈദഗ്ധ്യം, താൽപര്യം, വേതനം ഉൾപ്പെടെയുള്ള വിവരങ്ങൾ മൊബൈൽ ആപ്പിൽ രേഖപ്പെടു ത്താനാകും.

ആവശ്യമായ തൊഴിലാളികളെ തെരഞ്ഞെടുക്കാൻ എളുപ്പത്തിൽ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. Kannur Dt Panchayat Labor bank എന്ന പേരിൽ ആപ്ലിക്കേഷൻ ഗൂഗ്ൾ പ്ലേ സ്റ്റോറിലും, ആപ്സ്സ്റ്റോറിലും ല ഭ്യമാണ്. തൊഴിലാളികൾക്കും, തൊഴിൽ ദാതാക്കൾക്കും നിലവിൽ ആപ്ലിക്കേഷനിൽ പേര് രജിസ്റ്റർ ചെയ്യാം. നൂതന ആശയം ഒരു പദ്ധതിയാക്കി ആവിഷ്കരിച്ച ജില്ല പ ഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. കണ്ണൂർ ദിനേശ് ഐ.ടി വിഭാഗമാണ് മൊബൈൽ ആപ്പ് തയാറാക്കിയത്.