ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കം; ഫെഫ്കയിൽ നിന്ന് ഭാഗ്യലക്ഷ്മി രാജിവച്ചു

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കം; ഫെഫ്കയിൽ നിന്ന് ഭാഗ്യലക്ഷ്മി രാജിവച്ചു

  • ഫെഫ്കയും താരസംഘടനയായ അമ്മയും വേട്ടക്കാർക്കൊപ്പമെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു

കൊച്ചി:നടി ആക്രമണക്കേസിലെ വിധി വന്നതിന് പിന്നാലെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവച്ചു. ഫെഫ്കയും താരസംഘടനയായ അമ്മയും വേട്ടക്കാർക്കൊപ്പമെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. അതിജീവിതയ്ക്കൊപ്പമല്ല ഇവരെന്ന് തിരിച്ചറിയുന്നു. ഒരു സംഘടനയിലും ഇനി പ്രവർത്തിക്കില്ലെന്നും ഭാഗ്യലക്ഷ്മി താര സംഘടന ‘അമ്മ’യ്ക്കുനേരെയും രൂക്ഷ വിമർശനമാണ് ഭാഗ്യലക്ഷ്മി ഉന്നയിച്ചത്.,

അമ്മയുടെ തലപ്പത്ത് സ്ത്രീകൾ വന്നിട്ടും ഫലമില്ല. സ്ത്രീകൾ നയിക്കുന്നതിൽ പ്രതീക്ഷയുണ്ടായിരുന്നെന്നും, അവർ പറയുന്നത് പിന്നിലുള്ള പുരുഷന്മാരുടെ അഭിപ്രായമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.അതേസമയം, നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്‌തനായ ദിലീപ് നിയമ നടപടിക്കൊരുങ്ങുന്നു. തനിക്കെതിരായ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനാണ് നീക്കം. അന്വേഷണസംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന നിലപാടിലാണ് ദിലീപ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )