
ദിവ്യയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസുമായി യൂത്ത് കോൺഗ്രസ്
- കണ്ടുപിടിച്ച് കൊടുക്കുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം
കണ്ണൂർ: എഡിഎം നവീൻ ബാബു മരിച്ച സംഭവത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരെ ലുക്ക് ഔട്ട് പുറപ്പെടുവിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി. കോൺഗ്രസ് കേരളയെന്ന് എക്സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചിട്ടുള്ളത്.

കണ്ടുപിടിച്ച് കൊടുക്കുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം നൽകുമെന്നും എക്സ് പോസ്റ്റിലുണ്ട്. കണ്ടുകിട്ടുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ കോൺഗ്രസ് ഓഫീസിലോ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു.