
ദുരന്തമുഖങ്ങളിൽ പൊരുതാൻ മുൻകരുതൽ വേണം – ആരോഗ്യവകുപ്പ്
- എലിപ്പനിയുടെ രോഗാണുവായ ലെപ്റ്റോസ്പൈറ മണ്ണിലും വെള്ളത്തിലും കലരാനുള്ള സാധ്യത കൂടുതലാണ്
വെളളം കയറിയ പ്രദേശങ്ങളിലുള്ളവരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ 200 മില്ലി ഗ്രാം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം നിർബന്ധമായും കഴിക്കണമെന്ന് കേരള ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്.
മഴക്കെടുതി, വെള്ളപ്പൊക്കം തുടങ്ങിയവ ഉണ്ടാകുമ്പോൾ എലി, പട്ടി, പൂച്ച, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലുള്ള എലിപ്പനിയുടെ രോഗാണുവായ ലെപ്റ്റോസ്പൈറ മണ്ണിലും വെള്ളത്തിലും കലരാനുള്ള സാധ്യത കൂടുതലാണ്. ഈ മണ്ണും വെള്ളവുമായി സമ്പർക്കമുണ്ടാകുന്നവർക്ക് രോഗമുണ്ടാവാൻ സാധ്യതയുണ്ട്.

ഡോക്സി ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ 200 മി. ഗ്രാം കഴിക്കുന്നതിലൂടെ എലിപ്പനിയെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയും. അതേ സമയം വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരും പനിയുണ്ടായാൽ ഡോക്ടറെ കണ്ട് ചികിത്സയെടുക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.