
ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചാരണം; യൂട്യൂബർ അറസ്റ്റിൽ
- മല്ലു ബോയ്സ് എന്ന യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുമാണ്
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുതെന്ന് സമൂഹ മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ യൂട്യൂബറെ അറസ്റ്റ് ചെയ്തു. കൊല്ലം വിളക്കുപാറ സ്വദേശി രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയത് മല്ലു ബോയ്സ് എന്ന യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുമാണ്.
ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും പണം അർഹരിലേക്ക് എത്തില്ലെന്നുമായിരുന്നു പരാമർശം. തുടർന്ന് ഏരൂർ പൊലീസ് സ്വയമേ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് പറയുന്നത് കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ്.
CATEGORIES News