
നടൻ ബാല വിവാഹിതനായി
- ഇന്ന് രാവിലെ കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം
കൊച്ചി: നടൻ ബാല വിവാഹിതനായി. ബാലയുടെ ബന്ധു കോകിലയാണ് വധു. ഇന്ന് രാവിലെ കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വീണ്ടും വിവാഹിതനാകാൻ ആഗ്രഹിക്കുന്നതായി ബാല നേരത്തെ അറിയിച്ചിരുന്നു.

അടുത്തിടെ ഫെയ്‌സ്ബുക്കിലൂടെ പുതിയ വിവാഹത്തിന്റ സൂചനകൾ നൽകിയിരുന്നു. ഇതിനിടെയാണ് അമ്പലത്തിൽവെച്ച് വിവാഹം കഴിച്ചത്.
CATEGORIES News