നടൻ മണിയൻപിള്ള രാജുവിന്റെ ഫോൺ രേഖകൾ പരിശോധിച്ച് പോലീസ്

നടൻ മണിയൻപിള്ള രാജുവിന്റെ ഫോൺ രേഖകൾ പരിശോധിച്ച് പോലീസ്

  • ഇതിന് ശേഷം രാത്രി 10.30ന് ഫോൺ സ്വിച്ച്ഓഫ് ചെയ്യുകയും രാവിലെ 5.30 ഓടെ ഓൺ ചെയ്യുകയുമായിരുന്നു

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ ഫോൺ രേഖകൾ പരിശോധിച്ച് പോലീസ്. അപകടത്തിന് ശേഷം നടൻ ഭാര്യയെയും മകനെയും സുഹൃത്തുക്കളെയും വിളിച്ചതായും പോലീസ് കണ്ടെത്തി. ഇതിന് ശേഷം രാത്രി 10.30ന് ഫോൺ സ്വിച്ച്ഓഫ് ചെയ്യുകയും രാവിലെ 5.30 ഓടെ ഓൺ ചെയ്യുകയുമായിരുന്നു. അതേസമയം, കാറപകടത്തിന്റെ അന്വേഷണം ഡിസിപി ദൻകറിന് കൈമാറി. ടെമ്പിൾ ഡിസിപി വിനോദായിരുന്നു നേരത്തെ അന്വേഷണം നടത്തിയിരുന്നത്. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിന് മുന്നിൽ ഫെബ്രുവരി ആറിന് രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. നടന്റെ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )