
നിപ; 37 സാംപിളുകൾ നെഗറ്റീവ്
- നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 267 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ
ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്ന 37 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപയിൽ ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 267 ആയി. ഇതിൽ ഏഴ് പേർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ട്. അതേസമയം നിപയുടെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ലെന്നും നിപ ബാധിച്ച് മരിച്ച വ്യക്തി വീട്ട് വളപ്പിലെ വവ്വാലുകൾ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി കഴിച്ചു എന്നാണ് അനുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
CATEGORIES News