നിയമ പരീക്ഷ ഇനിമുതൽ മലയാളത്തിലെഴുതാം

നിയമ പരീക്ഷ ഇനിമുതൽ മലയാളത്തിലെഴുതാം

  • അടുത്ത അധ്യയന വർഷംമുതൽ വിദ്യാർഥികൾക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ പരീക്ഷയെഴുതാൻ അനുമതി നല്കിയുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു

തിരുവനന്തപുരം:ഇനിമുതൽ സംസ്ഥാനത്തെ നിയമപഠന രംഗത്തെ പരീക്ഷകൾ മലയാളത്തിലും എഴുതാൻ അവസരമൊരുക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയന വർഷംമുതൽ വിദ്യാർഥികൾക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ പരീക്ഷയെഴുതാൻ അനുമതി നല്കിയുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.ലോ കോളേജുകളിൽ നിയമപഠനവും പരീക്ഷയും മലയാളത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനം സർക്കാരിന് ലഭിച്ചിരുന്നു.

ഇതിൻ്റെ പ്രായോഗിക വശംപരിശോധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിലും സർവകലാശാലകളും സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (ന്യൂവാൽസ്) ഒഴികെയുള്ളവ നടത്തുന്ന നിയമപഠന പരീക്ഷകളാണ് മലയാളത്തിലും എഴുതാനാകുക. മലയാളം ഭാഷാ ബില്ലിന് അംഗീകാരം ലഭിച്ചതിന് ശേഷമുള്ള നിർണായക തീരുമാനങ്ങളിലൊന്നാണിത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )