നിയമസഭാ തിരഞ്ഞെടുപ്പ്;കേരള യാത്ര നടത്താനൊരുങ്ങി എൽഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പ്;കേരള യാത്ര നടത്താനൊരുങ്ങി എൽഡിഎഫ്

  • ജാഥകൾ ആരംഭിക്കുന്ന തിയ്യതി പിന്നീട് തീരുമാനിക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി കേരള യാത്ര നടത്താനൊരുങ്ങി എൽഡിഎഫ്. മൂന്ന് മേഖലകളാക്കി തിരിച്ച് ജാഥ നടത്താനാണ് ആലോചന. ജാഥകൾ ആരംഭിക്കുന്ന തിയ്യതി പിന്നീട് തീരുമാനിക്കും.

അതേ സമയം കേന്ദ്ര സർക്കാരിനെതിരെ എൽഡിഎഫ് പ്രക്ഷോഭം പ്രഖ്യാപിച്ചു. ജനുവരി 12നാണ് തിരുവനന്തപുരത്ത് സമരം. ക്ഷേമ പെൻഷൻ കുടിശിക നൽകാത്തത്, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സമരം.
മന്ത്രിമാരും എംഎൽഎമാരും സമരത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും സമരത്തിൽ പങ്കെടുക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )