
നൂറിലധികം സീറ്റുകളോടെ യു.ഡി.എഫ് അധികാരത്തിൽ വരും; വി.ഡി.സതീശൻ
- ഡിസിസികളിൽ യാതൊരു പടല പിണക്കങ്ങളും ഇല്ല
ശ
തിരുവനന്തപുരം : പറവൂർ തന്റെ കുടുംബമാണ് ആത്മബന്ധമുള്ള സ്ഥലമാണ്, സിപിഐഎം കുടുംബങ്ങളിൽ നിന്നുപോലും വോട്ട് ലഭിക്കാറുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിക്കുകയാണ്. ഇത്തവണയും അത് ആവർത്തിക്കും.സംസ്ഥാനത്ത് ഉണ്ടാകുന്ന ട്രെൻഡ് പോലും ഇവിടെ ബാധിക്കാറില്ല. ഇവിടെ ഭൂരിപക്ഷം പ്രഖ്യാപിച്ചാൽ അത് തെറ്റിപ്പോകും, ഉയരുകയാണ് പതിവ്. ടൈസൺ മാസ്റ്ററുമായി വലിയ ആത്മബന്ധമുള്ള ആളാണ്.

ഇവിടെ രാഷ്ട്രീയ മത്സരമാണ്. അദ്ദേഹത്തിന് എതിരായി ഒന്നും പറയാനില്ല. കോൺഗ്രസിന്റെ ചർച്ചകൾ നീണ്ടുപോയിട്ടില്ല. 48മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥിത്വം പൂർത്തിയാക്കി. 140 സീറ്റുകളിലും മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചത് ഞങ്ങളാണ്. പ്രഖ്യാപനം വൈകുന്നത് ഇടതുപക്ഷവും ബിജെപിയും ആണ്. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രഖ്യാപനം. ഡിസിസികളിൽ യാതൊരു പടല പിണക്കങ്ങളും ഇല്ല. നൂറിലധികം സീറ്റുകളോടെ അധികാരത്തിൽ വരുമെന്നും സതീശൻ പറഞ്ഞു.
