
നെഞ്ചുവേദനയെ തുടർന്ന് എ. ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തിയിട്ടുണ്ട്
ചെന്നൈ: സംഗീത സംവിധായകൻ എ.ആർ റഹ്മാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മടങ്ങുമെന്നാണ് സൂചന.

ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തിയിട്ടുണ്ട്. എ. ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. ലണ്ടനിലായിരുന്ന എ.ആർ റഹ്മാൻ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ തിരിച്ചെത്തിയത്.
CATEGORIES News