
നെറ്റില്ലാതെയും ഫയൽ അയക്കാം ; പുതിയ ഫീച്ചറുമായി വാട്സാപ്പ്
- പീപ്പിൾ നിയർബൈ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്
ഇന്റർനെറ്റില്ലാതെ ഫോട്ടോയും ഫയലുകളും പരസ്പരം അയയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. നിശ്ചിത ദൂരത്തിലുള്ള ഡിവൈസുകളിലേക്ക് ഫയലുകൾ അയയ്ക്കുന്ന പീപ്പിൾ നിയർബൈ ഫീച്ചറാണ് പുതിയ ആൻഡ്രോയിഡ് പതിപ്പുകളിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്.

എക്സൻഡർ, ഷെയർ ഇറ്റ് മുതലായ ആപ്പുകൾ ജനപ്രിയമായത് ഈ ഫീച്ചറുകളിലൂടെയായിരുന്നു. എന്നാൽ, സുരക്ഷാ പ്രശ്നനം മുൻനിർത്തി ഈ ആപ്പുകൾ നിരോധിച്ചിരുന്നു.നിലവിൽ ടെലിഗ്രാമാണ് വലിയ ഫയലുകൾ കൈമാറുന്നതിനായി നിരവധിപേർ ഉപയോഗിച്ചു വരുന്നത്. നെറ്റ് ഇല്ലാതെ അത് സാധ്യമല്ല.
CATEGORIES News
TAGS whatsapp