നെല്ലിയോട്ട് ബഷീർ മാസ്റ്റർക്ക് രവീന്ദ്ര രത്ന പുരസ്‌കാരം

നെല്ലിയോട്ട് ബഷീർ മാസ്റ്റർക്ക് രവീന്ദ്ര രത്ന പുരസ്‌കാരം

  • നിലവിൽ കേരള റിട്ടയർ ടീച്ചേഴ്‌സ് കോൺഗ്രസ്‌ എന്ന അധ്യാപക കൂട്ടായ്മയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്.

ബാംഗ്ലൂർ ആസ്ഥാനമായിട്ടുള്ള വെയിൽ ഫൗണ്ടറിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് കേരളത്തിൽ നിന്ന് 2026 ലെ രവീന്ദ്ര രത്ന പുരസ്‌കാരത്തിന് നെല്ലിയോട്ട് ബഷീർ മാസ്റ്റർ തെരെഞ്ഞെടുക്കപ്പെട്ടു.വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക-സാഹിത്യ രംഗങ്ങളിലെ ദീർഘകാലവും സമഗ്രവുമായ സംഭാവനകൾക്കാണ് ദ പുരസ്‌കാരം ലഭിച്ചത്.ചാലപ്പുറം ഗവ ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിച്ച ശേഷം മുഴുവൻ സമയ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന നെല്ലിയോട്ട് ബഷീർ, ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും ലേഖനങ്ങളിലൂടെ സാമൂഹ്യ-സാംസ്കാരിക വിഷയങ്ങൾ ശക്തമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നു.അധ്യാപക സംഘടനാ നേതാവായിരുന്ന ഇദ്ദേഹം നിലവിൽ കേരള റിട്ടയർ ടീച്ചേഴ്‌സ് കോൺഗ്രസ്‌ എന്ന അധ്യാപക കൂട്ടായ്മയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്.കെ പി സി സി മിഷൻ 2025 ന്റെ സംസ്ഥാന റിസോർസ് പേഴ്സൺ ആയിരുന്നു.വീക്ഷണം,ചന്ദ്രിക,തനിനിറം, കലാകൗമുദി, കെ ഫയൽ, ട്രൂ ലൈവ് എന്നീ പ്രസിദ്ധീകരണങ്ങളിൽ കോളം റൈറ്റർ,കെ പി സി സി സംസ്കാര സാഹിതി കോഴിക്കോട് ജില്ലാ സെക്രട്ടറി തുടങ്ങിയ മേഖലകളിൽ സജീവമാണ്.നാദാപുരം എസ് ഐ എ സി ഉമ്മത്തൂർ സ്കൂളിലൂടെ അധ്യാപനം തുടങ്ങിയ ബഷീർ ദീർഘകാലം എം.എം. ഹൈസ്കൂളിലും അധ്യാപനം നടത്തിയിട്ടുണ്ട്.പഠനം പൂർത്തിയാക്കിയ കിണശ്ശേരി സ്കൂളിൽ പി.എസ്.സി നിയമനത്തിലൂടെ അധ്യാപനായി മാറുകയും തുടർന്ന് കല്ലായി ഗണപത് സ്കൂളിലും സേവനമനുഷ്ഠിച്ചു, തുടർന്നാണ് ചാലപ്പുറം ഗവ ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എത്തുന്നത്.കേരളം പനിച്ചൂടിൽ തിളച്ചു മറിയുന്ന കാലത്ത് സ്കൂളിലെ വിദ്യാർത്ഥികൾക്ക് 6 മാസക്കാലത്തെ പഠനനുഭവം നൽകുന്നതിന് തയ്യാറാക്കിയ “എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം” എന്ന പ്രൊജക്റ്റ്‌ കോഴിക്കോട് കോർപറേഷനിലും പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലും രക്ഷിതാക്കളിലും നാട്ടുകാരിലും വൻ ജനപ്രീതി നേടിയിരുന്നു.അന്നത്തെ മേയറായിരുന്ന ശ്രീ തോട്ടത്തിൽ രവീന്ദ്രൻ, കളക്ടർ ശ്രീ യു വി ജോസ് എന്നിവരിൽ നിന്ന് റെക്കോഗനേഷൻ ലഭിച്ചിരുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠന റിപ്പോർട്ട്‌ മാനാഞ്ചിറ സ്ക്വയറിൽ നടന്ന പ്രത്യേക പരിപാടിയിൽ സർക്കാരിന് സമർപ്പിക്കപ്പെട്ടിരുന്നു.സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലും സംഘടനാ രംഗത്തും നിറസാന്നിധ്യമായ ബഷീർ,അധ്യാപക പരിശീലകനും മോട്ടിവേഷണൽ ട്രൈനറും വിദ്യാഭ്യാസ രംഗത്ത് തന്റെതായ തനത് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന
ശ്രദ്ധേയനായ വ്യക്തിത്വവുമാണ്.
വർഷങ്ങളായി സംസ്ഥാന-ജില്ലാ സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രോത്സവങ്ങളിലും വിദ്യാരംഗം സാഹിത്യോത്സവങ്ങളിലും പ്രോഗ്രാം കോഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.ഓൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി,
ടാഗോർ ഫൗണ്ടേഷൻ കേരളയുടെ പ്രോഗ്രാം ഡയരക്ടർ, ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗ്ലോബൽ കൾച്ചറൽ സെന്റർ (GCC) പ്രോഗ്രാം കോഡിനേറ്റർ,കേരള- കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ, കേരള ആർട്ട് ലിറ്ററേച്ചർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ജൂനിയർ ചേമ്പർ ഇന്റർനാഷണൽ മുൻ പ്രസിഡന്റ്, സോൺ ഓഫീസർ, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പ്രൊഫഷണൽ ട്രൈനേഴ്സ് സംസ്ഥാന പബ്ലിക്ക് റിലേഷൻ ഓഫീസർ,സെന്റർ ഫോർ എഡ്യുക്കേഷൻ ആൻറ് കൾച്ചറൽ എക്സലൻസ് ഡയരക്ടർ, എന്നീ മേഖലകളിലുംകൂടി പ്രവർത്തിച്ചു വരുന്നു.തിരുവണ്ണൂരിന്റെ ചരിത്രം അനാവരണം ചെയ്യുന്ന
ഗ്രാമിക എന്ന പുസ്തകത്തിന്റെ കർത്താവാണ്. രണ്ടു പുസ്തകങ്ങളുടെ രചന നടന്നുകൊണ്ടിരിക്കുന്നു.. ഡോ ബി ആർ അംബേദ്ക്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ്ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം , സംസ്ഥാന അക്ഷരശ്രീ അവാർഡ്എന്നിവയും സ്വദേശത്തും വിദേശത്തും വെച്ച്
നിരവധി അവാർഡുകളും റെക്കഗ്നേഷനും ലഭിച്ചിട്ടുണ്ട്.

ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയും സാമൂഹിക ബോധവും എഴുത്തിലും പ്രവർത്തനങ്ങളിലും സമന്വയിപ്പിച്ച നെല്ലിയോട്ട് ബഷീർ മാസ്റ്റർക്ക് ലഭിച്ച രവീന്ദ്രനാഥ ടാഗോറിന്റെ നാമധേയത്തിലുള്ള രവീന്ദ്രരത്ന പുരസ്‌കാരം അദ്ദേഹത്തിന്റെ ദീർഘകാല വിദ്യാഭ്യാസ -സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി നമുക്ക് കാണാവുന്നതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )