
നോഹ സദൗയി രണ്ടാഴ്ച പുറത്ത്; ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി
- നോഹയ്ക്ക് പകരം അമാവിയ ഇടതു വിങ്ങിൽ കളിക്കാനാകും സാധ്യത
കൊച്ചി :ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി. പരിശീലനത്തിനിടെ വിംഗർ നോഹ സദൗയിക്ക് പരിക്കേറ്റതായി കേരള ബ്ലാസ്റ്റേഴ്സ‌് എഫ്‌സി. മൊറോക്കൻ ഫോർവേഡ് നിലവിൽ ക്ലബ്ബിന്റെ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ്. രണ്ടാഴ്ചത്തേക്ക് അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.

ഇതോടെ ഫെബ്രുവരി 15 ന് മോഹൻ ബഗാനെതിരെ നടക്കുന്ന നിർണായക മത്സരം നോഹയ്ക്ക് നഷ്ടമാകുമെന്ന് തീർച്ച. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷ ഇതോടെ കുറയകയാണ്. പ്രധാന മത്സരങ്ങൾ മുന്നിലുള്ളതിനാൽ, അദ്ദേഹത്തിന്റെ അഭാവം ടീമിനെ ബാധിക്കുകയും ചെയ്യും . നോഹയ്ക്ക് പകരം അമാവിയ ഇടതു വിങ്ങിൽ കളിക്കാനാകും സാധ്യത.
CATEGORIES News