ന്യൂസിലൻഡ് നഴ്സിങ് റിക്രൂട്ട്മെന്റ്; മുന്നറിയിപ്പിറക്കി വിദേശ മന്ത്രാലയം

ന്യൂസിലൻഡ് നഴ്സിങ് റിക്രൂട്ട്മെന്റ്; മുന്നറിയിപ്പിറക്കി വിദേശ മന്ത്രാലയം

  • കേരളത്തിൽനിന്നുള്ള നഴ്സുമാർ വിസിറ്റിങ് വിസയിൽ അനധികൃതമായി ന്യൂസിലൻഡിലെത്തുന്നത് ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് ജാഗ്രത നിർദേശം

തിരുവനന്തപുരം: ന്യൂസിലൻഡിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്നും അതിനാൽ ജാഗ്രതപാലിക്കണമെന്നും വിദേശമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കോമ്പിറ്റൻസി അസെസ്മെന്റ് പ്രോഗ്രാമിനും (സിഎപി) നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തിൽനിന്നുള്ള നഴ്സുമാർ വിസിറ്റിങ് വിസയിൽ അനധികൃതമായി ന്യൂസിലൻഡിലെത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ജാഗ്രത നിർദേശം നൽകിയത്.

കോവിഡ് മഹാമാരിയെതുടർന്ന് ന്യൂസില ൻഡിൽ ഉണ്ടായിരുന്ന നഴ്സ് ക്ഷാമം ഇന്ത്യയിൽനിന്നും ഫിലിപ്പീൻസിൽനിന്നുമുള്ള ന ഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഇക്കാര്യത്തിൽ അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത്. ന്യൂസിലൻഡിലെ നഴ്സിങ് മേഖലയിലെ വിസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും pol.wellington@mea.gov.in – ഐഡിയിൽ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ടാൽ അറിയാവന്നതാണ് . ഹെൽപ്ലൈൻ നമ്പർ: 0471-2721547.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )