
പയ്യോളി ഉൾപ്പടെ ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി
- കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂർ, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാർഡ് വിഭജനം നിയമ വിരുദ്ധമെന്ന് ഹൈക്കോടതി
എറണാകുളം: വാർഡ് വിഭജനത്തിൽ സർക്കാരിന് തിരിച്ചടി. സർക്കാരിന്റെ വാർഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷൻ കമ്മിഷൻ വിജ്ഞാപനവും ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂർ, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാർഡ് വിഭജനം നിയമ വിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വാർഡ് വിഭജനമാണ് റദ്ദാക്കിയത്. കൊടുവള്ളി, ഫറോഖ്, മുക്കം, പാനൂർ, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം, മട്ടന്നൂർ നഗരസഭകളിലെയും പടന്ന പഞ്ചായത്തിലെയും വാർഡ് വിഭജനമാണ് റദ്ദാക്കിയത്.
CATEGORIES News