പയ്യോളി സബ് ട്രഷറി കെട്ടിട നിർമ്മാണം ത്വരിതപ്പെടുക്കുക;കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി

പയ്യോളി സബ് ട്രഷറി കെട്ടിട നിർമ്മാണം ത്വരിതപ്പെടുക്കുക;കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി

  • തൃക്കോട്ടൂർ എ. യു.പി സ്കൂളിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി ഓർഗ ഉദ്ഘാടനം ചെയ്തു.

പയ്യോളി :പയ്യോളി സബ് ട്രഷറി കെട്ടിട നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. തൃക്കോട്ടൂർ എ. യു.പി സ്കൂളിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി ഓർഗ ഉദ്ഘാടനം ചെയ്തു. കെ .ശശിധരൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു.എ. എം കുഞ്ഞിരാമൻ ,ഷീനാ രാമകൃഷ്ണൻ, വി.പി.നാണു മാസ്റ്റർ, എ.കേളപ്പൻ നായർ ,ടി .കുഞ്ഞിരാമൻ മാസ്റ്റർ, എം. എം കരുണാകരൻ മാസ്റ്റർ, വി.വനജ, എം .എ വിജയൻ,ടി.സുമതി, റസിയ കണ്ണോത്ത്, കെ പത്മനാ മാസ്റ്റർ, വി .എൻ കൃഷ്ണൻ മാസ്റ്റർ, ബാബു പടിക്കൽ, ഡി സുരേന്ദ്രൻ മാസ്റ്റർ ,പി.ടി. ബാബു എന്നിവർ സംസാരിച്ചു .


തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ഡോ. ആർ .കെ സതീഷ് ഉദ്ഘാടനം ചെയ്തു. ഇല്ലത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തിക്കോടി, എ.കെ ജനാർദ്ദനൻ, എൻ. കെ കുഞ്ഞനന്തൻ, കെ. വി രാജൻ, കെ.ടി ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു .
പുതുവർഷ ഭാരവാഹികളായി കെ .ശശിധരൻ മാസ്റ്റർ (പ്രസിഡണ്ട്) എ .കെ ജനാർദ്ദനൻ (സെക്രട്ടറി)ഡി സുരേന്ദ്രൻ മാസ്റ്റർ (ട്രഷറർ)എന്നിവരെ തെരെഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )