
പരോക്ഷ പിന്തുണ;സിറിയയിൽ സർക്കാർ ഉണ്ടാക്കാൻ വിമതർ
- ഹയാത് തഹ്രീർ അൽഷാമിനെ ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അമേരിക്കയും യുഎന്നും
ദമാസ്കസ് : സിറിയയിൽ പാശ്ചാത്യ രാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ സർക്കാർ ഉണ്ടാക്കാൻ വിമതരുടെ ശ്രമം വിജയം കാണുന്നു. ഭരണം പിടിച്ചെടുത്തതോടെ ഹയാത് തഹ്രീർ അൽഷാമിനെ (എച്ച് ടി എസ്) ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അമേരിക്കയും യു എന്നുമടക്കം നീക്കം തുടങ്ങിയിട്ടുണ്ട്.

അൽ ഖ്വയ്ദ ബന്ധത്തിന്റെ പേരിൽ പണ്ട് അമേരിക്ക തന്നെ ഭീകരരായി പ്രഖ്യാപിച്ച സംഘടനയാണ് എച്ച് ടി എസ്. എച്ച് ടി എസിന്റെ നേതാവ് അബു മൊഹമ്മദ് അൽ ജുലാനി ഇറാഖിൽ അൽ ഖ്വയ്ദക്കുവേണ്ടി പ്രവർത്തിച്ചതും ജുലാനിയുടെ തലക്ക് പത്തുകോടി ഡോളർ വിലയിട്ടതും തത്കാലം മറക്കാനാണ് അമേരിക്കയുടെ തീരുമാനം.

CATEGORIES News