
പാകിസ്ഥാനും ചൈനയും ആണവായുധങ്ങൾ പരീക്ഷിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ഡോണൾഡ് ട്രംപ്
- ബിഎസിന്റെറെ ’60 മിനിറ്റ്സ്’ എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശങ്ങൾ.
വാഷിംഗ്ടൺ: പാകിസ്ഥാനും ചൈനയും ആണവായുധങ്ങൾ പരീക്ഷിക്കുകയാണെന്ന ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിബിഎസിന്റെറെ ’60 മിനിറ്റ്സ്’ എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശങ്ങൾ. റഷ്യയും ഉത്തരകൊറിയയും അവരുടെ ആണവായുധങ്ങൾ പരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

33 വർഷത്തെ മൊറട്ടോറിയത്തിന് ശേഷം ആണവായുധങ്ങൾ പരീക്ഷിക്കാൻ അമേരിക്കൻ സൈന്യത്തിന് താൻ നൽകിയ ഉത്തരവിനെ ന്യായീകരിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തൽ.പാകിസ്ഥാനെയും ചൈനയെയും രണ്ട് അതിർത്തികളിൽ നേരിടുന്ന ഇന്ത്യക്ക് ട്രംപിൻ്റെ ഈ പ്രസ്താവന ആശങ്കയുണ്ടാക്കുന്നതാണ്.
CATEGORIES News
