പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി എസ് .ജയശങ്കർ

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി എസ് .ജയശങ്കർ

  • എസ്.ജയശങ്കറിനെ ഇസ്‌ലാമാബാദിൽ സ്വാഗതം ചെയ്യുന്നതിൻ്റെ വിഡിയോ പാക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു

ഇസ്ലാമാബാദ്: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി അനൗദ്യോഗിക കൂടിക്കാഴ്‌ച നടത്തി. ഷാങ്ഹായ് കോ- ഓപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇസ്ലാമാബാദിലെത്തിയ ജയശങ്കർ പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിൽ പങ്കെടുക്കവേയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

എസ്.ജയശങ്കറിനെ ഇസ്‌ലാമാബാദിൽ സ്വാഗതം ചെയ്യുന്നതിൻ്റെ വിഡിയോ പാക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ അംഗ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഉച്ചകോടി നടക്കുന്നത്.കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഉച്ചകോടി നടക്കുന്നത്. സുരക്ഷാപ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഇസ്‌ലാമബാദിലും റാവൽപിണ്ടിയിലും പ്രധാന റോഡുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മൂന്നുദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )