പാരിസ് ഒളിമ്പിക്സ്; 2 ഇന്ത്യൻ ഷൂട്ടർമാർ കൂടി ഫൈനലിൽ

പാരിസ് ഒളിമ്പിക്സ്; 2 ഇന്ത്യൻ ഷൂട്ടർമാർ കൂടി ഫൈനലിൽ

  • അർജുൻ ബബുതയും റമിത ജിൻഡാലും ഫൈനലിൽ

പാരിസ്: 2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ നേടിയത്തിനു പിന്നാലെ 2 ഷൂട്ടർമാർ കൂടി ഫൈനലിൽ. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ബബുത, വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ റമിത ജിൻഡൽ എന്നിവ മെഡൽ റൗണ്ടിലേക്കു യോഗ്യത നേടിയത്. അർജുൻ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നും റമിത ഉച്ചയ്ക്ക് ഒന്നിനും ഫൈനലിന് ഇറങ്ങും.

റോവിങ്ങിൽ പുരുഷ വിഭാഗം സിംഗിൾ സ്ക‌ൾ ഇനത്തിൽ റെപ്പെഷാജ് മത്സരം ജയിച്ച ബൽരാജ് പൻവർ ക്വാർട്ടറിലെത്തി. നീന്തലിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. പുരുഷ വിഭാഗത്തിൽ ശ്രീഹരി നടരാജും വനിതാ വിഭാഗത്തിൽ ധിനിധി ദേസിങ്കുവും സെമിഫൈനൽ കാണാതെ പുറത്തായി.
ബോക്സിങ്ങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നിഖാത് സരീൻ പ്രീ ക്വാർട്ടറിലെത്തി. അമ്പെയ്ത്തിൽ ഇന്ത്യയുടെ വനിതാ ടീം ക്വാർട്ടറിൽ നെതർലൻഡ്സിനെതിരെ മുട്ടുകുത്തി. ടെന്നിസിൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം സുമിത് നാഗലിന് ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )