പാരിസ് ഒളിമ്പിക്സ്; മനു ഭാകര്‍ രണ്ടാം മെഡലിനരികെ

പാരിസ് ഒളിമ്പിക്സ്; മനു ഭാകര്‍ രണ്ടാം മെഡലിനരികെ

  • വെങ്കലം നേടിയ മനു മിക്‌സ്ഡ് ഇനത്തിലും വെങ്കല മെഡല്‍ പോരിന് യോഗ്യത നേടി

പാരീസ്: 2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യന്‍ ഷൂട്ടര്‍ മനു ഭാകര്‍ മറ്റൊരു മെഡലിനരികെ. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ മനു മിക്‌സ്ഡ് ഇനത്തിലും വെങ്കല മെഡല്‍ പോരിന് യോഗ്യത നേടി. സരബ്‌ജോത് സിംഗുമായി ചേര്‍ന്നാണ് മനു മത്സരത്തിനിറങ്ങിയത്. 580 പോയിന്റാണ് ഇരുവരും സ്വന്തമാക്കിയത്.

ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇരുവര്‍ക്കും സ്വര്‍ണ മെഡലിനുള്ള പോരാട്ടം നഷ്ടമായത്. ഒന്നാം സ്ഥാനത്തുള്ള ടര്‍ക്കിഷ് സംഘത്തിന് 582 പോയിന്റാണുള്ളത്. 581 പോയിന്റുള്ള സെര്‍ബിയന്‍ ടീം രണ്ടാം സ്ഥാനത്താണ്. നാളെ നടക്കുന്ന ഫൈനലില്‍ ദക്ഷിണ കൊറിയയോടാണ് ഇന്ത്യ മത്സരിക്കുക. ഈ ഇനത്തില്‍ കളിച്ച ഇന്ത്യയുടെ തന്നെ റിതം സാങ്‌വാന്‍ – അര്‍ജുന്‍ സിംഗ് ചീമ എന്നിവര്‍ക്ക് പത്താം സ്ഥാനത്താണ് എത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )