
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം
- സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും
ന്യൂഡൽഹി : പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം. നാളെ തുടക്കമാകുന്നത് ഒരു മാസം നീളുന്ന സമ്മേളനത്തിനാണ്. സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. പാർലമെന്റ് നടപടികളുടെ സുഗമമായ നടത്തിപ്പിനുള്ള പിന്തുണ സർക്കാർ തേടും.

ആദായ നികുതി ഭേദഗതി ബില്ലടക്കം ഈ സമ്മേളനത്തിൻ്റെ പരിഗണനയ്ക്ക് വരുന്നുണ്ട്. പഹൽഗാം ഭീകരാക്രമണം, ഇന്ത്യ പാക് സംഘർഷത്തിലെ ട്രംപിന്റെ നിലപാട്, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചാൽ സഭാ സമ്മേളനം പ്രക്ഷുബ്‌ധമാകാനാണ് സാധ്യത.
CATEGORIES News