
പി.ആർ. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
- മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം: പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗം പി.ആർ. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പാരീസ് ഒളിമ്പിക്സോടെ ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയിൽനിന്ന് വിരമിക്കുകയും ചെയ്തു. ഒളിമ്പിക്സിനു മുന്നേതന്നെ ശ്രീജേഷ് പാരീസിലേത് അവസാന മത്സരമായിരിക്കുമെന്ന് അറിയിച്ചിരുന്നു. വിരമിച്ചതിനു പിന്നാലെ ആദരസൂചകമായി ശ്രീജേഷ് ധരിച്ചിരുന്ന 16-ാം നമ്പർ ജഴ്സിയും വിരമിക്കുന്നതായി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
അതേസമയം കളിക്കളത്തിൽനിന്നു വിരമിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ശ്രീജേഷിന് ഹോക്കി ഇന്ത്യ പുതിയ ചുമതലയും നൽകിയിരുന്നു. താരത്തെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ്റെ പരിശീലകനായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ബോലനാഥ് പ്രഖ്യാപിച്ചിരുന്നു.
CATEGORIES News