
പി.വി.അൻവർ റിമാൻഡിൽ
- ഇന്ന് ജാമ്യാപേക്ഷ നൽകും
നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്ത കേസിൽ അറസ്റ്റിലായ പി.വി. അൻവർ എംഎൽഎ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അൻവറിനനെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ പി.വി.അൻവർ ഒന്നാം പ്രതിയാണ്. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. മറ്റു 4 പ്രതികളെയും റിമാൻഡ് ചെയ്. ഇവരെ മഞ്ചേരി സബ് ജയിലിലേക്കാണ് മാറ്റുക. നാളെ ജാമ്യാപേക്ഷ നൽകുമെന്ന് അൻവർ അറിയിച്ചു.

കഴിഞ്ഞദിവസം കരുളായി ഉൾവനത്തിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട മണി എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചത്. സമരക്കാർ ഓഫിസിന്റെ പൂട്ട് തകർത്ത് അകത്തുകയറി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് നടപടി.