
പുതുപ്പള്ളിയിൽ മത്സരിക്കണോ എന്നത് പാർട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ
- പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ നേതൃത്വത്തെ അറിയിച്ചതായി ഇന്നലെ വാർത്തകൾ പുറത്ത് വന്നിരുന്നു
പുതുപ്പള്ളി : പുതുപ്പള്ളിയിൽ മത്സരിക്കണോ എന്നത് പാർട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറഞ്ഞിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പുതുപ്പള്ളിയിൽ യുഡിഎഫ് വിജയിച്ചിരിക്കും. അതിൽ സംശയമൊന്നുമില്ല.മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും . അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ നേതൃത്വത്തെ അറിയിച്ചതായി ഇന്നലെ വാർത്തകൾ പുറത്ത് വന്നിരുന്നു . തന്റെ നിലപാട് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും, കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
CATEGORIES News
TAGS PUTHUPALLI
