
പുല്ലുപാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം നൽകുമെന്ന് ഗതാഗത മന്ത്രി
- പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് കെഎസ്ആർടിസി വഹിക്കും
ഇടുക്കി :പുല്ലുപാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ.പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് കെഎസ്ആർടിസി വഹിക്കും.

അപകടത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിനും ഉത്തരവിട്ടതായും മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. മാവേലിക്കര ഡിപ്പോയിൽ നിന്ന് വിനോദസഞ്ചാരത്തിന് പോയ ബസ് തഞ്ചാവൂരിൽ നിന്ന് മടങ്ങി വരുന്നവഴി അപകടത്തിൽപെടുകയായിരുന്നു.
CATEGORIES News