
പുളിയഞ്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ നൽകി
- ബിപി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ, ഹീമോഗ്ലോബിനോ മീറ്റർ, വെയിംഗ് മെഷീൻ 25 കസേരകൾ എന്നിവ നൽകി
പുളിയഞ്ചേരി: പുളിയഞ്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്ക് ജനകീയ ആരോഗ്യസമിതി ശേഖരിച്ച ബിപി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ, ഹീമോഗ്ലോബിനോ മീറ്റർ, വെയിംഗ് മെഷീൻ 25 കസേരകൾ എന്നിവ നഗരസഭാ ആരോഗ്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സി പ്രജില തിരുവങ്ങൂർ ബ്ലോക് മെഡിക്കൽ ഓഫീസർ ഷീബയ്ക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർമാരായ ടി പി ശൈലജ, രമേശൻ വലിയാട്ടിൽ, ലേഡി ഹെൽത്ത് സൂപ്പർവൈസർ പ്രസന്ന, എംഎൽഎസ്‌പി ഭവ്യ , കെ .ടി.സിനേഷ്,വി ബാലകൃഷ്ണൻ,ജയ പ്രകാശ്, ആശാവർക്കർ സജിനി എന്നിവർ ആശംസകൾ നേർന്നു.
നിഷ സ്വാഗതവും ജെ എച് ഐ ജിതിൻ നന്ദി പറഞ്ഞു.
CATEGORIES News