
പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു
- നടൻ തിയേറ്ററിലെത്തുമെന്ന് മാനേജ്മെന്റിന് അറിയാമായിരുന്നിട്ടും ഇക്കാര്യം നേരത്തെ പോലീസിനെ അറിയിച്ചില്ല
ഹൈദരാബാദ്: പുഷ്‌പ 2 റിലീസിനിടെ അല്ലു അർജുൻ അപ്രതീക്ഷിതമായി തിയേറ്ററിലെത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സന്ധ്യാ തിയേറ്റർ ഉടമ എം സന്ദീപ്, മാനേജർ എം നാഗരാജു, ജി വിജയ് ചന്ദർ എന്നിവരെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

നടൻ തിയേറ്ററിലെത്തുമെന്ന് മാനേജ്മെന്റിന് അറിയാമായിരുന്നിട്ടും ഇക്കാര്യം നേരത്തെ പോലീസിനെ അറിയിച്ചില്ല, വലിയ ജനക്കൂട്ടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ല, നടനും സംഘത്തിനും അകത്ത് പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേരം വഴി ഒരുക്കിയില്ല തുടങ്ങിയ തെറ്റുകളാണ് തിയേറ്റർ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പോലീസ് പറയുന്നു.
CATEGORIES News