പൂജവയ്പിന് സംസ്ഥാനത്ത്         സ്കൂ‌ളുകൾക്ക് 11ന് അവധി

പൂജവയ്പിന് സംസ്ഥാനത്ത് സ്കൂ‌ളുകൾക്ക് 11ന് അവധി

  • പുസ്‌തകങ്ങൾ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സർക്കാർ അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂ‌ളുകൾക്ക് പൂജ വെപ്പുമായി ബന്ധപ്പെട്ട് ഒക്ടോബർ 11ന് അവധി നൽകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചിട്ടുണ്ട് . പൂജവെയ്പ്പ് സർക്കാർ കലണ്ടറിൽ ഒക്ടോബർ 10 നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 11ന് അവധി പ്രഖ്യാപിച്ചിട്ടുമില്ല. പുസ്‌തകങ്ങൾ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സർക്കാർ അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.

സാധാരണ ദുർഗാഷ്‌ടമി ദിവസം വൈകുന്നേരമാണ് പുസ്‌തകങ്ങൾ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാൽ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തിൽ 11 ന് അവധി നൽകണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എൻടിയു മന്ത്രിക്ക് നിവേദനം കൊടുത്തിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )