പൊതുമാപ്പ് ;കാലാവധി ഡിസംബർ 31 വരെ നീട്ടി

പൊതുമാപ്പ് ;കാലാവധി ഡിസംബർ 31 വരെ നീട്ടി

  • സംഘടനകളുടെ സഹായത്തോടെ വ്യത്യസ്ത എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാരും നാട്ടിലെത്തി

അബുദാബി:പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടി. നിശ്ചിത സമയത്തിനകം രേഖകൾ ശരിയാക്കാനോ അനുയോജ്യമായ മറ്റൊരു ജോലി കണ്ടെത്താനോ സാധിക്കാത്ത പലരും പൊതുമാപ്പിന് അപേക്ഷിച്ചിരുന്നില്ല. അത്തരക്കാർക്ക് ആശ്വാസമാണ് തിയതിയിലെ മാറ്റം കേസിൽ അകപ്പെട്ടവർ ബാങ്ക് വായ്പ‌, വാടക കുടിശിക തുടങ്ങി വിവിധ സാമ്പത്തിക കേസുകളിൽ അകപ്പെട്ട് യാത്രാ വിലക്ക് നേരിടുന്നവരുണ്ട്.

ഉഭയകക്ഷി കരാർ പ്രകാരം കേസ് പിൻവലിച്ച പലരും പുതിയ വീസയിൽ താമസം നിയമവിധേയമാക്കാൻ ശ്രമിക്കുകയാണ്. പുതിയ ജോലിയിൽ പ്രവേശിച്ച് കുടിശിക അടച്ചുതീർത്താൽ മാത്രമേ യാത്രാവിലക്ക് പിൻവലിക്കൂ എന്ന് ചിലർ ഉപാധിവച്ചിട്ടുണ്ട്.
ചിലർ കേസ് പിൻവലിച്ചതോടെ മലയാളികളടക്കം ഒട്ടേറെ പേർ നാട്ടിലെത്തി.അര ലക്ഷത്തിലേറെ തുകയുടെ ചെക്ക് കേസിൽ 4000 ദിർഹം നൽകി ഒത്തുതീർന്ന പത്തനംതിട്ട സ്വദേശിയും നാട്ടിൽ എത്തിയവരിൽ ഉൾപ്പെടും. അബുദാബി മാർത്തോമ്മാ ചർച്ചും ഉദാരമതികളുമാണ് അദ്ദേഹത്തിന് നാട്ടിലെത്താൻ വഴിതുറന്നത്. വിവിധ സംഘടനകളുടെ സഹായത്തോടെ വ്യത്യസ്ത എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാരും നാട്ടിലെത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )