
പ്രതിഭാപുരസ്കാരത്തിൽ തിളങ്ങി ഫാറൂഖ് കോളേജ്
- മുഖ്യമന്ത്രിയുടെ പ്രതിഭാപുരസ്കാരം നേടിയവരിൽ 42 – പേരും ഫാറൂഖ് കോളേജിൽനിന്ന്.
രാമനാട്ടുകര: മുഖ്യമന്ത്രിയുടെ പ്രതിഭാപുരസ്കാരം നേടിയവരിൽ 42 – പേരും ഫാറൂഖ് കോളേജിൽനിന്ന്. നേട്ടത്തിന് അർഹരായവരെ കോളേജിലെ സ്കോളർഷിപ്പ് വിങ് അനുമോദിച്ചു. പരിപാടി അസി. കളക്ടർ പ്രദീക് ജെയിൻ ഉദ്ഘാടനം ചെയ്തു. വിവിധ പഠന വിഷയങ്ങളിൽ ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നൽകിയത്.
ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച എൻസിസി കാഡറ്റുകളേയും ചടങ്ങിൽ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ ആയിശ സ്വപ്ന അധ്യക്ഷത വഹിച്ചു.
CATEGORIES News