
പ്രവചനം പിഴച്ചു;ആശ്വസിച്ച് ലോകം
- ജൂലായ് അഞ്ചിന് മഹാ സുനാമി ഉണ്ടാവുമെന്ന പ്രവചനമാണ് പിഴച്ചത്.
ന്യൂ ഡാൽഹി:ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനം പിഴച്ചു. ജൂലായ് അഞ്ചിന് മഹാ സുനാമി ഉണ്ടാവുമെന്ന പ്രവചനമാണ് പിഴച്ചത്. പുലർച്ചെ 4.18ന് ദുരന്തം സംഭവിക്കുമെന്നായിരുന്നു റിയോ തത്സുകിയുടെ പ്രവചനം.

എന്നാൽ, ജപ്പാനിൽ ഇപ്പോൾ രാവിലെ 10 മണി കഴിഞ്ഞു. ഇതുവരെ അത്തരത്തിലുള്ള ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതുകൊണ്ട് തന്നെ ലോകം ആശ്വാസത്തിലാണ്.
CATEGORIES News