
പ്രസവത്തെ തുടർന്ന് രക്തസ്രാവം; യുവതി മരിച്ചു
- കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു
പുനൂർ:പ്രസവത്തെ തുടർന്നുള്ള രക്തസ്രാവം കാരണം ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു . പൂനൂർ അവേലം പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന (23)യാണ് മരിച്ചത്.

പ്രസവത്തെ തുടർന്നുള്ള രക്തസ്രാവം കാരണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. കല്ലിട്ടാക്കിൽ എടശ്ശേരി സുലൈമാന്റെയും റസിയയുടെയും മകളാണ്. സഹോദരൻ: ഷഹാൻ.
CATEGORIES News