
ബജറ്റ് ;എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കും
- സ്ട്രോക്ക് ചികിത്സ യൂണിറ്റുകൾ സ്ഥാപിക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ വ്യക്തമാക്കി. സ്ട്രോക്ക് ചികിത്സ യൂണിറ്റുകൾ സ്ഥാപിക്കാൻ 21 കോടി ബജറ്റിൽ വകയിരുത്തി. കോട്ടയം മെഡിക്കൽ കോളജിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ വിദ്യാഭ്യാസ മേഖലക്കായി 532.84 കോടി ബജറ്റിൽ വകയിരുത്തി. ആർസിസിക്ക് 75 കോടി അനുവദിച്ചു. കാൻസർ ചികിത്സക്കായി 152 കോടിയും മാറ്റിവച്ചു.
CATEGORIES News